Arjun Associates Rebuilding the Palaces

5th November, 2013    comments

FB Share
ഒരു കൊച്ചു കൊട്ടാരം

കുതിരമാളിക, പത്മനാഭപുരം കൊട്ടാരം തുടങ്ങിയവയുടെ ശൈലീ സമന്വയമാണ് ഈ പരമ്പരാഗത വീട്.

 

IMG_4686

തിരുവനന്തപുരത്ത് പേട്ടയിൽ ഉള്ള ‘സൗപർണിക’ യിൽ ചെന്നാൽ കുതിരമാളികയിലോ പത്മനാഭപുരം കൊട്ടാരത്തിലോ ചെന്ന പ്രതീതിയാണ് . പരമ്പരാഗത ശൈലിയിലുള്ള വീടുകള  മുഖമുദ്രയാക്കിയ അർജുനനാകട്ടെ പ്രവീണിന്റെ അവശ്യം കേട്ടതും ആവേശ ത്തോടെ വീടി ന്‍റെ രൂപകൽപന ആരംഭിച്ചു

പരമ്പരാഗത ശൈലിയിൽ

IMG_4805

20 സെൻറിൽ 5000 സ്ക്വയർഫീറ്റുള്ള ഈ വീടിന് പ്രത്യേകതകൾ അനവധിയാണ്. തിരുവനന്തപുരത്തെ കുതിരമാളിക, പത്മനാഭപുരം കൊട്ടാരം, ഒറ്റപ്പാലത്തെ വരിക്കാശ്ശേരി മന എന്നിവിടങ്ങളിലെ പരമ്പരാഗത ഡിസൈനിൽ നിന്ന് പ്രചോദനമുൾക്കൊണ്ടാണ് ഈ വീട്ടിലെ ഓരോ ഭാഗങ്ങളും നിർമിച്ചിരിക്കുന്നത്.

കരിങ്കൽത്തൂണുകൾ, ബേസ്മെന്റ്

IMG_4694

വരാന്തയിലെ കരിങ്കൽ തൂണുകളും ബേസ്മെന്റിലെ കരിങ്കൽപ്പണികളും തമിഴ്നാട്ടിലെ മയിലാടിയിൽ പ്രത്യേകം പറഞ്ഞു ചെയ്യിപ്പിച്ചതാണ്. ബേസ്മെന്റിലെ കരിങ്കൽപ്പണി പഴയ തറവാടുകളിലെ പഞ്ചവർഗ പ്രകാര മാണ് ഇവിടെ നൽകിയിട്ടുള്ളത്

പ്രധാനവാതിൽ

IMG_4742

കുതിരമാളികയിലെ വാതിലിന്‍റെ അതേ മാതൃകയിൽ പണിതതാണ് പ്രധാനവാതിൽ. എല്ലാ വാതിലുകളുടെയും സാക്ഷ പത്മനാഭപുരം കൊട്ടരരത്തിന്റെ വാതിലുകളുടെ സാക്ഷയുടെ മാതൃകയിലുള്ളതാണ്

തടിപ്പണി

IMG_4814

തടിപ്പണികളെല്ലാം തേക്കിലാണ് ചെയ്തിരിക്കുന്നത്. പത്മനാഭപുരം കൊട്ടാരത്തിലേയും കുതിരമാളികയിലെയും തടിപ്പണികൾ അതേപടി പകർത്തിയിട്ടുണ്ട് ഇവിടെ. സൂക്ഷ്മമായ കൊത്തുപണികളാണ് നിറയെ. പരമ്പരാഗതയോട് നീതി പുലർത്താനായി തടിപ്പണികൾ ഗ്ലോസി ഫിനിഷ് നൽകാതെ മാറ്റ്‌ ഫിനിഷ് നൽകി

മുഖപ്പുകൾ

IMG_4698

മേൽക്കൂരയിലെ മുഖപ്പുകൾ തിരുവിതാംകൂർ ശൈലിയിലുള്ളതാണ്

സ്റ്റെയർകെയ്സ്

IMG_4829

സ്റ്റെയർകെയ്സിൽ നൽകിയിട്ടുള്ള സിംഹമുഖങ്ങൾ പഴയ മനകളിൽ നിന്ന് പ്രചോദനമുൾക്കൊണ്ട് ഡിസൈൻ ചെയ്തതാണ്

ഫ്ലോറിങ്

bed rm-wooden floor
80 ശതമാനം ഫ്ലോറിങ്ങും തേക്കിൻ തടി കൊണ്ടാണ്. വരാന്തയിലും ഡൈനി ങ്ങ് റൂമിലും മാത്രം ഗ്രാനൈറ്റ് ആണ്. ഡൈനിങ്ങ് റൂമിൽ നിന്നാണ് സ്റ്റെയർകെയ്സ്. മഴ പെയ്തു വെള്ളം വീണാൽ നനയാൻ സാധ്യതയുള്ളതിനാലാണ് ഇവിടെ ഗ്രാനൈറ്റ് നൽകിയത്. രണ്ടര ഇഞ്ചിന്റെയും ഒരു ഇഞ്ചിന്റെയും തേക്കിൻ തടികഷണങ്ങൾ സെറ്റ് ചെയ്തതാണ് മറ്റു മുറികളിൽ ഫ്ലോറിങ് ചെയ്തിരിക്കുന്നത് ഇതുകൊണ്ടുള്ള ഗുണം ചവിട്ടുമ്പോൾ ശബ്ദം കേൾക്കില്ല എന്നതാണ്. റീ പോളിഷ് ചെയ്യാമെന്നതാണ്‌ ഇതിന്റെ മറ്റൊരു മെച്ചം

തൂണുകൾ

വരിക്കാശ്ശേരി മനയിലെ തൂണുകളുടെ മാതൃകയി ലാണ് തൂണുകൾ ഡിസൈൻ ചെയ്തിരിക്കുന്നത്

കോർട് യാർഡ്‌

courtyard pillar with wood work

ചുറ്റിനും തേക്കിൻ തടി കൊണ്ടുള്ള ചാരുപടിയും അലങ്കാരപ്പണികളുമായി തലയെടുപ്പോടെ നിൽക്കുന്നു.

റൂഫ്

wooden ceiling

വാസ്തു അനുസരിച്ചുള്ള കൃത്യമായ കണക്കു പ്രകാരമാണ് ചരിഞ്ഞ മേൽക്കൂര പണിതിരിക്കുന്നത്. കോണ്‍ക്രീറ്റിൽ ഓട് പാകുകയാണ് ചെയ്തിരിക്കുന്നത് അകത്ത് വുഡൻ സീലിങ്ങിനു പ്രത്യേക പറ്റേണ്‍ നൽകിയിട്ടുണ്ട് .

ലിവിംഗ് റൂം

IMG_4794

 

ഫർണിച്ചർ

dining with wooden staircase

വീട്ടിത്തടി കൊണ്ട് പരമ്പരാഗത ശൈലിക്കിണങ്ങിയ ഫർണിച്ചർ പ്രത്യേകം പണിയിച്ചു

മുറികളുടെ വിശേഷങ്ങൾ

താഴത്തെ നിലയില പൂമുഖം, വരാന്ത, ലിവിങ്ങ് റൂം ഡൈനിംഗ് റൂം കോർട് യാർഡ്‌, രണ്ടു ബെഡ്റൂം, അടുക്കള, വർക്ക് ഏരിയ, സ്റ്റോർ എന്നിവയാണ് .വരാന്തയിൽ നിന്ന് പ്രവേശിക്കാൻ പാകത്തിൽ പൂജാമുറിയും ഉണ്ട്
മുകളിലെ നിലയിൽ ലിവിങ്ങ് റൂം, രണ്ടു ബെഡ്റൂം ഹോം തീയറ്റർ, പഴയ കോട്ടിൽ പോലെ ഡിസൈൻ ചെയ്ത ബാൽക്കണി എന്നിവയാണുള്ളത്.  എല്ലാ മുറികളിലും ആധുനിക സൗകര്യങ്ങൾ നൽകിയിട്ടുണ്ട്

കേരളീയ വാസ്തുകലയുടെ മഹത്വം വിളിച്ചറിയിക്കുന്നു ഈ വീട്

IMG_4850
(തേക്കിൻതടി കൊണ്ടുള്ള തൂണുകളും ചാരുപടിയായി കോർട് യാർഡ്‌)

 

 

 

Dr.B Arjunan
Managing Director
Dr.Arjunan
Fascinated by the science of codified calculation in designing and construction of building and role of nature in construction, Dr.B.Arjunan took a diploma in "Vaastu Sasthra" and traditional architecture as the first batch from "Kerala State Nirmithi Kendra"...

Ready to Occupy
Vasthu Based Villas In Trivandrum
Sree